ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാഭാരതിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന വീടിന് ശിലാസ്ഥാപനം നടത്തി

കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റീല്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ കെ.എം.രാജീവന്‍ നിര്‍വ്വഹിച്ചു.

സേവാഭാരതി കൊയിലാണ്ടി പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം.മോഹനന്‍ പദ്ധതി വിശദീകരിച്ചു. വി.കെ.ഷാജി, കെ.കെ.മുരളി, ഉമേശന്‍ കൊയിലാണ്ടി, പി.ഗിരീഷ് കുമാര്‍, മോഹനന്‍ കല്യേരി, ഗിരിജ ഷാജി, എ.കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.