ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ; വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു

ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പരിപാടികളുടെ നിറവിൽ. ആഗസ്ത് 10 വ്യാഴാഴ്ച പൂജ വെയ്പ്പ്. 11 വെള്ളിയാഴ്ച സംഗീതാ ർച്ചന, വാദ്യാർച്ചന എന്നിവ അരങ്ങേറും. 12 ശനിയാഴ്ച മഹാനവമി ദിനത്തിൽ കഥകളി വിദ്യാലയം സ്ഥിരം വേദിയിൽ ശാസ്ത്രീയ നൃത്തങ്ങൾ, തിരുവാതിരക്കളി, കഥകളി എന്നിവ അരങ്ങേറും.

13 ന് വിജയദശമി ദിനത്തിൽ ഗുരു സ്മരണയിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം, വിദ്യാരംഭം എന്നിവ കഥകളി വിദ്യാലയം രംഗമണ്ഡപത്തിൽ നടക്കും. 13 ന് വൈകീട്ട് 3 മുതൽ സമാപന പരിപാടികൾ കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിലാണ് നടക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഡോക്ടർ എം.ആർ.രാഘവവാരിയർ, കവി കല്പറ്റ നാരായണൻ എന്നിവരെ ആദരിക്കും. തുടർന്ന് നൃത്ത, വാദ്യ, സംഗീത വിദ്യാർത്ഥികളുടെ ആദ്യാവതരണങ്ങൾ അരങ്ങേറും.

 

Leave a Reply

Your email address will not be published.

Previous Story

തിരുവോണം ബമ്പര്‍ 2024 നറുക്കെടുത്തു. ഒന്നാം സമ്മാനം TG 434222 നമ്പർ ടിക്കറ്റിന്

Next Story

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Latest from Local News

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും

ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഉള്ളിയേരിയിൽ പുതിയ പാക്കിംഗ് യൂണിറ്റ് ആരംഭിച്ചു

ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ