വയനാട് ചുരത്തിലെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടങ്ങി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.


