പരിവാർ വടക്കൻ മേഖലാ സംഗമം

കൊയിലാണ്ടി: ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് ജില്ലാ പരിവാർ സംഘടിപ്പിക്കുന്ന പരിവാർ വടക്കൻ മേഖലാ സംഗമം ഒക്ടോബർ ഒമ്പതിന് പത്തരയ്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും. പരിവാർ കേരള മുൻ ജനറൽ സെക്രട്ടറിയും പരിവാർ കേരള ഉപദേശക സമിതി അംഗവുമായ ആർ വിശ്വനാഥൻ പങ്കെടുക്കും.

Leave a Reply

Your email address will not be published.