പി. വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി - The New Page | Latest News | Kerala News| Kerala Politics

പി. വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി

പി വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം മാറിയ സ്ഥാനത്തേക്കാണ് പി വിജയന്റെ നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എ.ഡി.ജി.പി.മാരായ എസ് ശ്രീജിത്, പി വിജയൻ, എച്ച് വെങ്കിടേഷ് എന്നിവരെയായിരുന്നു ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

എംആർ അജിത്ത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ അദ്ദേഹം പോലീസ് അക്കാദമി ഡയറക്ടറാണ്. പി. വിജയനെ ഇന്റലിജൻസ് മേധാവിയായി നിയമിച്ചതോടെ, പോലീസ് അക്കാദമി ഡയറക്ടറായി റേയ്ഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.

മനോജ് എബ്രഹാമിനെ ക്രമസമാധന ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് മാറ്റി ഉത്തരവ് വന്നിരുന്നെങ്കിലും ഇന്റലിജൻസ് മേധാവിയെ നിയമിച്ചിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ തന്നെ, പകരം ഉദ്യോഗസ്ഥൻ വരാത്തതിനാൽ, മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല.

 

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം

Next Story

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം ; റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

Latest from Main News

പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ

പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. തദ്ദേശഭരണ വകുപ്പാണ്

7/5/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ

പുതിയ തസ്തികകൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വർദ്ധിപ്പിക്കുവാനും ഫുഡ്