തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.

