കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷൻ 2024 ഡിസംബർ 13, 14,15 തീയ്യതികളിൽ വടകര ടൗൺഹാളിൽ. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരും പ്രശസ്തരുമായ സാഹിത്യനായകന്മാർ, സാംസ്കാരിക പ്രമുഖന്മാർ, രാഷ്ട്രീയ നേതാക്കന്മാർ മൂന്ന് ദിവസങ്ങളിലായി പരിപാടികളിൽ സംബന്ധിക്കും. മനുഷ്യസ്നേഹികളായ സർവ്വരേയും ചേർത്തു പിടിച്ചുകൊണ്ട് ഗാന്ധിദർശൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.









