തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് റോഡ് ഗതാഗതം താറുമാറായി.ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, ചേമഞ്ചേരി ,പൂക്കാട് വെറ്റിലപ്പാറ, ഭാഗങ്ങളിൽ വെള്ളം ഉയർന്നിട്ടുണ്ട്.സർവീസ് റോഡിലൂടെയാണ് ഗതാഗതം നടക്കുന്നതിനാൽ വലിയ ബ്ലോക്ക് ആണ് അനുഭവപ്പെടുന്നത്,പൂക്കാട് പെട്രോൾ പമ്പിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.പുൽക്കാവിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് വലിയ വെള്ളക്കെട്ടാണ് ‘പൊയിൽക്കാവ് ക്ഷേത്രം റോഡിലും വെള്ളം ചെർന്നു.ക്ഷേത്രത്തിലേക്കും സ്കൂളിലേക്കും വരുന്ന വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വളരെ ക്ലേശം അനുഭവിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് പൂക്കാട് പെട്രോൾ പമ്പിന് സമീപം രാജസ്ഥാൻ പ്രതിമ നിർമ്മാതാക്കളുടെ പ്രതിമകൾ എല്ലാം നശിച്ചു. റോഡിരികിൽ ഉണക്കാനിട്ട പ്രതിമകളും ഷെഡിൽ സൂക്ഷിച്ച പ്രതിമകളുമാണ് നശിച്ചത്.ഇവർ താമസിക്കുന്ന ഷെഡ്ഡിലേക്കും വെള്ളം കയറി.തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇവിടെ ദേശീയപാത വികസന പ്രവർത്തനം നടന്നു വരികയാണ്’പല സ്ഥലത്തും റോഡ് കുഴിച്ചു മറിച്ചതിനാൽ വെള്ളം ഒഴുകി പോകുന്നില്ല.മഴ ശക്തമായാൽ ഇതുവഴിയുള്ള ഗതാഗതം നിലക്കുമെന്ന് ആശങ്കയിലാണ് യാത്രക്കാർ ‘വാഹനങ്ങൾ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്.അതിനാൽ ഗതാഗത സ്തംഭനവും ഉണ്ട്.ഗതാഗതം തിരിച്ചുവിടാനുള്ള മറ്റു മാർഗങ്ങളും ഇല്ല.കാപ്പാട് റോഡ് പൂർണമായി തകർന്ന കിടപ്പാണ്.ചില വാഹനങ്ങൾ കുറവങ്ങാട് ഐ.ടി.ഐ എളാട്ടേരി ചേലിയ പൂക്കാട് റോഡ് വഴി പോകുന്നുണ്ട്.മറ്റു ചില വാക്കുകൾ ഉള്ളിയേരി അത്തോളി റോഡിലൂടെയും സർവീസ് നടത്തുകയാണ്.