കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല (ഒക്ടോബർ 9) നാളെ

 

കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല 2024 ഒക്ടോബർ 9 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ശിൽപശാലയിൽ വച്ച് സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം നൽകും.

ബാങ്ക് വായ്പ നടപടികൾ,വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ കൾ,സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും.

പദ്ധതിയുടെ ഭാഗമായി ലൈസൻസ് , ലോൺ ,സബ്സിഡി മേളകൾ എന്നിവ സംഘടിപ്പിക്കുന്നു. സംരംഭകരാകാൻ താല്പര്യമുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ  ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കുമായി ഈ നമ്പറിൽ വിളികാം.

അശ്വിൻ.പി.കെ -8281236391 , ഐശ്വര്യ സി.പി – 7356120078 ( എൻ്റർപ്രൈസ് ഡെവലപ്മെൻ്റ് എക്സിക്യുട്ടീവ്സ് – കൊയിലാണ്ടി നഗരസഭ )

 

Leave a Reply

Your email address will not be published.

Previous Story

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷൻ 2024 ഡിസംബർ 13, 14,15 തീയ്യതികളിൽ വടകര ടൗൺഹാളിൽ

Next Story

കല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ അന്തരിച്ചു

Latest from Local News

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം

ഭൂപ്രകൃതിക്കൊത്ത് വിളകൾ; കാർഷിക വികസനത്തിന് മാർഗരേഖയുമായി മന്ത്രി എ.കെ. ശശീന്ദ്രൻ

  കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ

പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത് ബേപ്പൂർ ബീച്ചിൽ പുഷ്പമേള

  കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്