പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂർബ കൈമാറി

/

പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂർബ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളിക്ക് കൈമാറി. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ലന്നും മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും കേന്ദ്രങ്ങളാണന്നും മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പല ക്ഷേത്രങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കേണൽ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ പുതുക്കുടി ഗോവിന്ദൻ നായർ ,ട്രസ്റ്റി ബോർഡംഗം ശരീന്ദ്രൻ ഒറവങ്കര, സി.വി.ബാലകൃഷ്ണൻ, ഡോ.ഒ വാസവൻ, അഡ്വ.രഞ്ജിത് ശ്രീധർ എന്നിവർ സംസാരിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഡോ.എ.കെ.കസ്തൂർബ, ഡോ.അഞ്ജന ഭാഗ്യനാഥൻ, ആർക്കിടെക്റ്റ് അനഘ ദീപ് ശശീന്ദ്രൻ എന്നിവർ ചേർന്നാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബസ്സ്റ്റാൻ്റിൽ അപകടങ്ങൾ ആവർത്തിക്കുന്നു, ബസ്സിടിച്ച പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ

Next Story

സി എച്ച് സെൻറർ ന്യായവില മെഡിക്കൽ ഷോപ്പ് ഉദ്ഘാടനം ചെയ്തു

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്