സി എച്ച് സെൻറർ ന്യായവില മെഡിക്കൽ ഷോപ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കോഴിക്കോട് സി എച്ച് സെൻററും കൊയിലാണ്ടി സി എച്ച് സെൻറർ ചാപ്റ്ററും സംയുക്തമായി നടത്തുന്ന സി എച്ച് മെഡിക്കൽസ്ഷോപ്പിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
അശരണരും ആലംബഹീനരുമായ പാവപ്പെട്ടവർക്ക് എന്നും അത്താണിയായി മാറിയ സി എച്ച് സെൻറർ കൊയിലാണ്ടിയിൽ ന്യായവില മെഡിക്കൽ ഷോപ്പ് ആരംഭിച്ചത് എന്തുകൊണ്ടും പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകും എന്ന് തങ്ങൾ പറഞ്ഞു.
കൊയിലാണ്ടി സി എച്ച് സെൻറർ ജനറൽ സെക്രട്ടറി വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് മുഖ്യാതിഥിയായി. കോഴിക്കോട് സി എച്ച് സെൻറർ പ്രസിഡണ്ട് കെ പി കോയ,കോഴിക്കോട് സി എച്ച് സെൻറർ ജനറൽ സെക്രട്ടറി എം വി സിദ്ദീഖ്മാസ്റ്റർ ,കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്,കെപിസിസി മെമ്പർ പി രത്നവല്ലി ടീച്ചർ,ജില്ല പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ,ബപ്പംകുട്ടി നടുവണ്ണൂർ,കെ കെ അബ്ദുറഹ്മാൻ, മഠത്തിൽ അബ്ദുറഹ്മാൻ,എൻ പി മുഹമ്മദാജി,ടി അഷറഫ്, ബി വി സെറീന,എ പി റസാക്ക്,സമദ് നടേരി,ഉമ്മർ കോയ നടുവണ്ണൂർ,പി കെ ജമാൽ,കെ എം നജീബ്,ഫാസിൽ നടേരി,റസീന ഷാഫി,കെടിവി റഹ്മത്ത്,ബാസിത് മിന്നത്ത്,വി വി നൗഫൽ,അൻവർ വലിയ മങ്ങാട്,സലാം ഓടക്കൽ,പി വി ഷംസീർ,റൗഫ് നടേരി,സിറാജ് കുറുവങ്ങാട്,എ കുഞ്ഞഹമ്മദ്,സംസാരിച്ചു.
ചടങ്ങിൽ വച്ച് കൊയിലാണ്ടിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. പി എം രാധാകൃഷ്ണൻ,ഡോ. എം മുഹമ്മദ് എന്നിവരെ ആദരിച്ചു. സി ഹനീഫ മാസ്റ്റർ സ്വാഗതവും സിപി അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂർബ കൈമാറി

Next Story

മേലടി സബ്ജില്ലാ സ്പോർട്സ് ഉദ്ഘാടനം ചെയ്തു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :