മികച്ച അഭിനേതാവിനുള്ള പുരസ്കാരംഅർജുൻ സാരംഗിക്ക്

സൗത്ത് ഇന്ത്യൻ ടെലിവിഷൻ അവാർഡിൽ മ്യൂസിക്കൽ വീഡിയോ കാറ്റഗറിയിൽ മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം നടുവണ്ണൂർ കാവിൽ സ്വദേശി അർജുൻ സാരംഗിക്ക്. ചാരെ,ആ ഒരാൾ എന്നീ മ്യൂസിക്കൽ വീഡിയോ സോങ്ങിലെ അഭിനയത്തിനാണ് അർജുൻ അവാർഡ് കരസ്ഥമാക്കിയത്. മാക്സ് ഷോട്സ്, സാരംഗി പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സാരംഗി, അഖിൽ ജി ബാബു തുടങ്ങിയവരാണ് ചിത്രങ്ങളുടെ സംവിധായകർ. കൂത്താളി എ യു പി സ്കൂൾ അദ്ധ്യാപകനും, കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (QFFK ) അംഗവുമാണ് അർജുൻ. നവംബർ 20 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റ് വാങ്ങും.

Leave a Reply

Your email address will not be published.