കൊയിലാണ്ടി ബസ്സ്റ്റാൻ്റിൽ അപകടങ്ങൾ ആവർത്തിക്കുന്നു, ബസ്സിടിച്ച പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര് അടിച്ചാടത്ത് കെ.ഗംഗാധരനാ(68)ണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ അരിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന നക്ഷത്ര ബസ്സാണ് അപകടമുണ്ടാക്കിയത്. കൊയിലാണ്ടി പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പ് കൊയിലാണ്ടി ബസ്സ് സ്റ്റന്‍ഡില്‍ ബസ്സിടിച്ച് നമ്പ്രത്തുകര കുന്നോത്ത് മുക്ക് സ്വദേശിയായ വീട്ടമ്മ മരിച്ചിരുന്നു.

Leave a Reply

Your email address will not be published.