നിടുംപൊയിൽ താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂർ : നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറിലധികം രോഗികളെ പരിശോധിച്ചു രോഗനിർണ്ണയം നടത്തി. പല മരുന്നുകളും ഫ്രീയായി വിതരണം ചെയ്യുകയും ചെയ്തു. 

               കുരുടി മുക്ക് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഷുഗർ കൊളസ്‌ട്രോൾ ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകൾക്ക് കൂടിയുള്ള സൗകര്യം ഏർപ്പെടുത്തിയത് ക്യാമ്പിൽ വന്നവർക്ക് കൂടുതൽ ആശ്വാസമായി.

മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ സി പി അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് പ്രസിഡന്റ്‌ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സുഹൈർ സഖാഫി, കെ ടി കെ പ്രഭാകരൻ, ഹമീദ് നീലമ്പത്ത്, ഡോക്ടർ ജിഷ്ണു, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.  ജാസിം എം ഇ സ്വാഗതവും  ഹാഫിള് ഷാഫി ഉലൂമി നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് കേളപ്പജി മന്ദിരത്തിൽ കേരള ഗാന്ധി കേളപ്പജിയുടെ അൻപത്തിമുന്നാം ചരമവാർഷികം ആചരിച്ചു

Next Story

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തിലും യുഡിഎഫിനെ വിജയിപ്പിക്കാൻ നേതൃത്വം നൽകും: മഹിള കോൺഗ്രസ്സ്

Latest from Local News

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)