സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് കേസിന് ആസ്പദമായ സംഭവം. 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ ആണ് പിടിയിലായത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.


