ഈ സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള നാലാമത്തെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവ്വഹിച്ചു. 3 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച 8 സ്കൂൾ കെട്ടിടങ്ങളും, ഒരു കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച 12 സ്കൂൾ കെട്ടിടങ്ങളും, പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ചു നിർമ്മിച്ച 10 സ്കൂൾ കെട്ടിടങ്ങളുമാണ് ഇന്ന് നാടിനു സമർപ്പിച്ചത്.
കിഫ്ബിയുടെ സഹായത്തോടെ 2500 കോടി രൂപ ചെലവിൽ 973 സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ നൂറു ദിന പരിപാടിയുടെ ഭാഗമായി 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1,070 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവയിലൂടെ 3 ലക്ഷത്തോളം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.