ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രകാശനം ചെയ്തു

ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് കഥാകൃത്ത് അബൂബക്കർ കാപ്പാടിന് നൽകി പ്രകാശനം ചെയ്തു. ഓർമകളുടെ മഴവിൽഭൂപടം (നോവൽ), ഇത് അസ്വാഭാവിക മരണം ( കഥകൾ) എന്നീ പുസ്തകങ്ങൾക്കു ശേഷമെഴുതിയ മൂന്നാമത്തെ പുസ്തകമാണിത്. പേരക്ക ബുക്സ് ഏഴാം വാർഷിക ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്. ചടങ്ങ് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ യു.കെ കുമാരൻ, പി.പി ശ്രീധരനുണ്ണി, സത്യചന്ദ്രൻ പൊയിൽക്കാവ്, കാനേഷ് പൂനൂർ, ഹംസ ആലുങ്ങൽ, റഹ്മാൻ കിടങ്ങയം, ഷാഹിന.ഇ.കെ, ബിന്ദു ബാബു, ബിനേഷ് ചേമഞ്ചേരി, ആരിഫ അബ്ദുൽ ഗഫൂർ,രേഷ്മ ബാവ,പുരുഷൻ ചെറുകുന്ന് സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* 07-10-2024 *തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ

Next Story

കൂരാച്ചുണ്ട് എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു

Latest from Local News

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവ്

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍

ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും

ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

  തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ്