സേവാഭാരതി മേപ്പയൂർ യൂണിറ്റ് സേവന തല്പരരായ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേവാ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ : സേവാഭാരതി മേപ്പയൂർ യൂണിറ്റ് സേവന തല്പരരായ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേവാ സംഗമം സംഘടിപ്പിച്ചു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രബോധ് കുമാർ മുഖ്യഭാഷണം നടത്തി. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നാം നമ്മുടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതെന്നും, എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് തീരുമാനിച്ച സന്യാസി പരമ്പരകളുടെ നാടാണ് ഭാരതം എന്നും ആ പിൻതലമുറക്കാരുടെ സേവന മുഖമാണ് ഇന്നത്തെ സേവാഭാരതി എന്നും അദ്ദേഹം സംഗമ സന്ദേശത്തിൽ സൂചിപ്പിച്ചു. യോഗത്തിൽ ടി.കെ.ഗംഗാധരൻ ട അധ്യക്ഷനായി.തേജു കരുണൻ, പ്രമോദ് നാരായണൻ, വി.സി.അശോകൻ, സുരേഷ് മാതൃകൃപ, രാജീവൻ ആയടത്തിൽ, രാജഗോപാലൻ. വി, നാരായണൻ കുലുപ്പ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഒറവിങ്കൽ ക്ഷേത്രം നവരാത്രി ആഘോഷം അനുമോദന സായാഹ്നം സംഘടിപ്പിച്ചു

Next Story

കേളപ്പജി സ്മാരക നിർമ്മാണം ഉടൻ ആരംഭിക്കണം

Latest from Local News

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ

തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു വീണു

ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു. 

യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.

പുതുവത്സരത്തെ വരവേറ്റ്  എളാട്ടേരി അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ്  എളാട്ടേരി അരുൺ ലൈബ്രറി. അരുൺ ലൈബ്രറിയുടെയും കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിലാണ്