തിക്കോടി: മുതിർന്ന പൗരന്മാരോട് അധികാരികൾ കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെ സീനിയർ സിറ്റിസൺസ്
ഫോറം തിക്കോടി യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി രാമചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ധർണ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത്, ലീല യു.വി, പി. കെ ശ്രീധരൻ മാസ്റ്റർ, അബ്ദുൽ ഖാദർ പറപ്പാളകം,രവി നവരാഗ്, അബൂബക്കർ മാസ്റ്റർ കെ.എം, മണിയോത്ത് ബാലകൃഷ്ണൻ, സുമതി വായാടി,.ടി. കരുണാകരൻ, ആമിന ടീച്ചർ എന്നിവർ സംസാരിച്ചു തുടർന്ന്, പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം കൈമാറി








