അസറ്റ് (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻഡ് എംപവർമെൻറ് ട്രസ്റ്റ്) പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ ആയിരം വിദ്യാർത്ഥികൾക്ക് വേണ്ടി എൻ എം എം എസ് (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) ഏകദിന തീവ്ര പരിശീലന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. എട്ടാംതരം വിദ്യാർത്ഥികൾക്ക് 48000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് ഇത്.
മലപ്പുറം വിജയഭേരി കോഡിനേറ്റർ ടി.സലിം ഉദ്ഘാടനം നിർവഹിച്ചു. അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഷാജൽ ബാലുശ്ശേരി, എം പി കെ അഹമ്മദ് കുട്ടി, രജീഷ് കെ.വി., കണാരൻ മാസ്റ്റർ, സി എച്ച് അബ്ദുല്ല, സി എച്ച് രാജീവൻ, സൗദ റഷീദ് , പി സി മുഹമ്മദ് സിറാജ്, ആർ കെ മുനീർ, റഷീദ് ഫാനൂസ് എന്നിവർ പ്രസംഗിച്ചു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നെച്ചാട് സ്വാഗതവും സി എച്ച് രാജീവൻ നന്ദിയും പറഞ്ഞു.
പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് വേണ്ടി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അസറ്റ് പേരാമ്പ്രയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച അധ്യാപകർക്ക് നൽകുന്ന അധ്യാപക അവാർഡ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഡോക്ടർ ശശി തരൂർ വിതരണം ചെയ്യും. രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഉണർവ് ശാക്തീകരണ പദ്ധതി വിവിധ സ്കൂളുകളിൽ നടന്നുവരുന്നു. സ്കൂൾ ലൈബ്രറികൾക്ക് 10000 രൂപയുടെ ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാക്കുന്നുണ്ട്.