നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. യോഗം എൻ.എഫ്.യു.പി.ടി.യു ജില്ലാ പ്രസിഡണ്ട് കെ.വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ടി.വി മജിദ് മുഖ്യാതിഥിയായി. മനോജ് എൻ.എം അധ്യക്ഷനായി.

പയ്യോളിയിലെ റോഡ് നിർമ്മാണത്തിലെ അപാകതകൾ തീർത്തുകൊണ്ട് എത്രയും പെട്ടെന്ന് പണി തീർക്കണം എന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന രൂക്ഷമായ പൊടിശല്യം ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അധികാരികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.കെ ബിജു, വി.എം ഹംസ, കാവിൽ മുസ്തഫ, എം.കെ മുനീർ, പ്രജീഷ് കുട്ടൻ വള്ളി, ഗിരീഷ് എം.പി അഫ്സൽ ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.