കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തിലും യുഡിഎഫിനെ വിജയിപ്പിക്കാൻ നേതൃത്വം നൽകും: മഹിള കോൺഗ്രസ്സ്

കൊയിലാണ്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്താൻ മഹിള കോൺഗ്രസ്സ് നേതൃപരമായ പങ്ക് വഹിക്കുമെന്ന് മഹിള കോൺഗ്രസ്സ് ബ്ലോക്ക് ക്യാമ്പ് പ്രമേയത്തിലൂടെ അറിയിച്ചു. എ. ഐ സി സി മെമ്പർ ഫാത്തിമ റോഷ് ന ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശോഭന വി.കെ. അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, സി.വി ബാലകൃഷ്ണർ, കാവിൽ പി മാധവൻ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, ഇ. അശോകൻ, മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സന്ധ്യ മോഹൻ, , സുമതി കെ എം, തങ്കമണി ചൈത്രം, സിസു സുനിൽ കുമാർ, രത്നവല്ലി ടീച്ചർ, ആമിന മോൾ, വനജ ടീച്ചർ, പ്രേമ, ശ്രീജ കണ്ടിയിൽ, ഷരീഫ, ഷൈലജ, ലാലിഷ, റസിയ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

നിടുംപൊയിൽ താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Next Story

സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ്ണ നടത്തി

Latest from Local News

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)