ഹയര്‍ സെക്കന്ററി വിദ്യാത്ഥികള്‍ക്കും ക്വസ്റ്റിന്‍ ബാങ്ക് ലഭ്യമാകുന്ന വിധത്തിൽ കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു

ഹയര്‍ സെക്കന്ററി വിദ്യാത്ഥികള്‍ക്കും ക്വസ്റ്റിന്‍ ബാങ്ക് ലഭ്യമാകുന്ന വിധത്തിൽ കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോര്‍ട്ടലില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ക്വസ്റ്റിന്‍ ബാങ്ക്  ലഭിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവില്‍ ‘സമഗ്രപ്ലസ്’ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ളത്.

പ്രത്യേകം ലോഗിന്‍ ചെയ്യാതെതന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോര്‍ട്ടലിലെ ക്വസ്റ്റിന്‍ബാങ്ക് ലിങ്ക് വഴി ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താല്‍ ആ അദ്ധ്യായത്തിലെ ചോദ്യങ്ങള്‍ ക്രമത്തില്‍ കാണാനാകും. ചോദ്യത്തിന് നേരെയുള്ള ‘View Answer Hint’ ക്ലിക്ക് ചെയ്താല്‍ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും.

ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് വ്യത്യസ്ത ടേമുകള്‍ക്കും അദ്ധ്യായങ്ങള്‍ക്കും അനുസൃതമായ ചോദ്യപേപ്പറുകള്‍ അനായാസേന തയ്യാറാക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതാണ് ‘സമഗ്രപ്ലസി’ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനായി അധ്യാപകര്‍ ലോഗിന്‍ ചെയ്ത് പോര്‍ട്ടലിലെ ‘Question Repository’ എന്ന ഭാഗം പ്രയോജനപ്പെടുത്തണം. നിലവിലുള്ള ചോദ്യ ശേഖരത്തിനു പുറമെ അധ്യാപകര്‍ക്ക് ‘My Questions’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സ്വന്തമായി ചോദ്യങ്ങള്‍ തയ്യാറാക്കാനും അപ്രകാരം തയ്യാറാക്കിയവ അവരുടെ ചോദ്യശേഖരത്തില്‍ ചേര്‍ത്ത് ചോദ്യപേപ്പറിന്റെ ഭാഗമാക്കാനും സംവിധാനമുണ്ട്. www.samagra.kite.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.

Leave a Reply

Your email address will not be published.

Previous Story

എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികൾ അറസറ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Next Story

അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ ആയിരം വിദ്യാർത്ഥികൾക്കായി എൻ എം എം എസ് ഏകദിന തീവ്ര പരിശീലന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ