സതീഷ് പേരാമ്പ്രയ്ക്ക് കലാരത്ന ദേശീയ പുരസ്ക്കാരം

2024 ഒക്ടോബർ 6 ന് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വെച്ച് നടന്ന ബഹുജന സാഹിത്യ അക്കാദമിയുടെ 8-ാമത് സൗത്ത് ഇന്ത്യൻ സമ്മേളനത്തിൽ, സതീഷ് പേരാമ്പ്രയ്ക്ക് കലാരത്ന ദേശീയ പുരസ്ക്കാരം സമ്മാനിച്ചു. സുനീശേഖർ സംവിധാനം ചെയ്ത ‘പുതിയ നിറം’ എന്ന മലയാള സിനിമയിലെ അഭിനയമികവും കലാരംഗത്തെ ദീർഘകാല പ്രവർത്തനവും പരിഗണിച്ചാണ് അവാർഡ്.

അക്കാദമി ദേശീയ പ്രസിഡന്റ്‌ നല്ല രാധാകൃഷ്ണ, തെലുഗു ഫിലിം ഡയറക്ടർ പ്രേം രാജ് എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച നല്ലൊരു കലാകാരനാണ് അദ്ദേഹം. നാടകം, സിനിമ, സീരിയൽ, നിരവധി മ്യൂസിക് ആൽബങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാരയിൽ സി.കെ സതീശൻ മാസ്റ്റർ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ് അർഹതയ്ക്കുള്ള പുരസ്ക്കാരം അദ്ദേഹം സ്വീകരിച്ചത്.

Leave a Reply

Your email address will not be published.