ഇരിങ്ങലിൽ അടിപ്പാതയാഥാർത്ഥ്യമാവുന്നു. ഡോ:പി.ടിഉഷ എം പി ക്ക് നാടിന്റെ പ്രോജ്ജ്വല സ്വീകരണം

രണ്ടരവർഷക്കാലം നീണ്ടുനിന്ന വൈവിദ്ധ്യങ്ങളായ സമര മുഖങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കുവാ വുന്നു. അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനു മായ ഡോ.. പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവും നല്കി. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ ദൃഢനിശ്ചയത്തോടെ സമരം ചെയ്യുകയും അത്‌നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്ത ജനങ്ങളുടെ ആഗ്രഹം സഫലീ രിക്കാൻ വളരെ സന്തോഷമുണ്ടന്ന് ഉഷ പറഞ്ഞു.. ഇരിങ്ങലിൽ ഏറ്റവും കുടുതൽ സർക്കാർ സ്ഥാപങ്ങൾ ഉള്ളതു കൊണ്ടു തന്നെ അടിപ്പാത അനിവാര്യമാണെന്ന് മനസ്സിലായി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുടെ മുന്നിൽ അവതരിപ്പിക്കുകയും ഒരു സ്പോർട് കാരി എന്ന നിലക്ക് അദ്ദേഹത്തിന്റെ ഒരു സ്നേഹ സമ്മാനമാണ് ഇരിങ്ങൽ അടിപ്പാത അനുവദിച്ചത്. 6.90 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ അടിപ്പാത അനുവദിച്ചതിന് കമ്മിറ്റിയുടെ പ്രവർതതനത്തെ ഉഷ പ്രകീർത്തിച്ചു. മഴയുണ്ടായിട്ടും ആയിരങ്ങൾ പങ്കെടുത്ത സ്വീകരണത്തിൽ മുത്തുക്കുടയും ചെണ്ടമേളവും അകമ്പടിയായി. ശ്രീപടന്നയിൽ പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗത്തിൽ പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉഷയെ ആദരിച്ചു. ശ്രീ പവിത്രൻ ഒതയോത്ത് ഉപഹാരം നല്കി. അടിപാതക്കുവേണ്ടി പ്രയത്നിച്ച ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് എ.കെ. ബൈജുവിന് നളന്ദ ഗ്രന്ഥാലയം സിക്രട്ടറി രാജേഷ് കൊമ്മണത്ത് ഉപഹാരം നല്കി. എരഞ്ഞാറ്റിൽദിനേശൻ,കെ.ജയകൃഷ്ണൻ, കെ.എം. ശ്രീധരൻ, സബീഷ് കുന്നങ്ങോത്ത്, എ.കെ ദേവദാസ്, പയ്യോളി നഗരസഭ കൗൺ സിലർമാരായ ചെറിയാ വി സുരേഷ് ബാബു,
ടി.അരവിന്ദാക്ഷൻ, വിലാസിനി നാരങ്ങോളി, രേവതി തുളസിദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴ്പയൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലെ നവരാത്രീ ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

Next Story

മുചുകുന്ന് കേളപ്പജി മന്ദിരത്തിൽ കേരള ഗാന്ധി കേളപ്പജിയുടെ അൻപത്തിമുന്നാം ചരമവാർഷികം ആചരിച്ചു

Latest from Main News

ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട്​ നാല്​

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ