കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ചേലിയ ഇലാഹിയ കോളേജിൽ ഒറ്റക്ക് യൂണിയൻ നിലനിർത്തി എംഎസ്എഫ്. ആകെയുള്ള 16 സീറ്റിൽ 12 സീറ്റിലും എതിരില്ലാതെയാണ് എംഎസ്എഫ് തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ , വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി , ജോയിൻ്റ് സെക്രട്ടറി , യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ , ഫൈൻ ആർട്സ് സെക്രട്ടറി , സ്റ്റുഡൻ്റ് എഡിറ്റർ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ് , മാനേജ്മെൻ്റ് , സോഷ്യോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ , സെക്കൻ്റ് ഇയർ സീറ്റുകളിലേക്കുമാണ് എംഎസ്എഫ്എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 4 സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പുള്ളത്.
ആർ ശങ്കർ മെമ്മോറിയൻ എസ് എൻ ഡി പി കോളേജിൽ ചെങ്കോട്ട പൊളിച്ച് സെക്കൻ്റ് ഇയർ ഡിസി വിജയിച്ച് എംഎസ്എഫ് . എംഎസ്എഫ് യൂണിറ്റ് ഭാരവാഹിയും മൂടാടി പഞ്ചായത്ത് എംഎസ്എഫ് ട്രഷററുമായ സുഹൈൽ ആയടത്തിലാണ് വിജയിച്ചത്. വിജയിച്ച സുഹൈലിനെ എംഎസ്എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം ഹരാർപ്പണം നൽകി സ്വീകരിച്ചു.
മുചുകുന്ന് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ഗവൺമെൻ്റ് കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് യുഡിഎസ്എഫ് ന് എതിരില്ലാതെ ചരിത്ര വിജയം . യുഡിഎസ്എഫ് സ്ഥാനാർത്ഥിയായി സാരംഗാണ് വിജയിച്ചത് . സാരംഗിനെ എം എസ് എഫ് – കെ എസ് യു നേതാക്കൾ സ്വീകരിച്ചു.
മൂടാടി മലബാർ കോളേജിൽ ഒറ്റക്ക് 8 സീറ്റിൽ വിജയിച്ച് എം എസ് എഫ് . ആകെയുള്ള 17 സീറ്റിൽ 8 സീറ്റിലും എതിരില്ലാതെയാണ് എം എസ് എഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈൻ ആർട്സ് സെക്രട്ടറി , ജനറൽ സ്പോർട്സ് ക്യാപ്റ്റൻ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ് , മാനേജ്മെൻ്റ് , ഇംഗ്ലീഷ് , കംമ്പ്യൂട്ടർ , ഫുഡ് ടെക്നോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ സീറ്റുകളിലേക്കുമാണ് എം എസ് എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 8 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.