നടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു. ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്. ഷാജി കൊയിലാണ്ടിയുടെ ശിക്ഷണത്തിലുള്ള 10 കുട്ടികളാണ് വേദിയിൽ ചിലങ്കയണിഞ്ഞത്.











