അരിക്കുളം ശ്രീരഞ്ജിനി കലാലയം വാർഷികാഘോഷം ചലച്ചിത്രപിന്നണിഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു

അരിക്കുളം ശ്രീരഞ്ജിനി കലാലയം വാർഷികാഘോഷം ചലച്ചിത്രപിന്നണിഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് പ്രമോദ് അരിക്കുളം ആധ്യക്ഷ്യം വഹിച്ചു. പാട്ടും പറച്ചിലുമായി പ്രദേശത്തെ പാട്ടുകാരും പാട്ടാസ്വാദകരും വാരാന്ത്യങ്ങളിൽ കുടിച്ചേരുന്ന ഗ്രാമഫോൺ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ചവരേയും കലാലയത്തിലെ പൂർവ്വാധ്യാപകരേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, എ .ഇന്ദിര, സി. പ്രഭാകരൻ, അരവിന്ദൻ മേലമ്പത്ത്, വി.വി.എം. ബഷീർ, രാധാകൃഷ്ണൻ എടവന , എൻ.കെ. ഉണ്ണിക്കൃഷ്ണൻ, സി.രാഘവൻ സ്വസ്ഥവൃത്തം എന്നിവർ സംസാരിച്ചു. ശശീന്ദ്രൻ നമ്പൂതിരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം. സുരേന്ദ്രൻ നമ്പീശൻ സ്വാഗതവും രവീന്ദ്രൻ കോതേരി നന്ദിയും പറഞ്ഞു. തുടർന്ന് കലാലയം വിദ്യാർത്ഥികളുടെ നൃത്ത പരിപാടിയും സംഗീതാരാധന, ഗാനമേള എന്നിവയും നടന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സൗജന്യ സി.സി.ടി.വി ക്യാമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം

Next Story

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി

Latest from Local News

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ

താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍

കൊയിലാണ്ടി റോഡിലെ സീബ്ര ലൈൻ ഉടൻ യാഥർഥ്യമാക്കണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി