തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണം എന്നും പ്രാദേശിക ഓഫീസുകളിൽ തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
പരിഹരിച്ച് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കണം എന്നുമുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ
അടുത്ത ബോർഡ് യോഗം മുമ്പാകെ അവതരിപ്പിക്കുമെന്ന് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ ശ്രീ സുന്ദരൻ കുന്നതുള്ളി അറിയിച്ചു. കോഴിക്കോട് നടന്ന ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് കെ. രാജീവ് അധ്യക്ഷത വഹിച്ചു കെ.സുജാത, ടി . നുസ്രത്, തസ്‌ലീന. വി . പി, സുമലത. പി, ഇ. വി. ഗോപാലൻ, വി. കെ. സുബൈർ, സന്തോഷ്. കെ. പി, ടി. കെ. നാരായണൻ,റസിയ. കെ, സുനീഷ് അത്തോളി, സുഷിനി. കെ. എം, ശശി നന്മിണ്ട, ടി. വി. മജീദ്, രാജൻ കൊടുവള്ളി,എം. കേളപ്പൺ, തുടങ്ങിയവർ സംസാരിച്ചു. താഴെപ്പറയുന്നവരെ
ഭാരവാഹികളായി തെരഞ്ഞെടുത്തു കെ.രാജീവ് -പ്രസിഡണ്ട് റസിയാ. കെ,സുമലത. പി, കേളപ്പൻ. എം, രാജൻ കൊടുവള്ളി- വൈസ് പ്രസിഡന്റുമാർ, കെ സുജാത, ടി. നുസറത് ,തസ്‌ലീന.വി. പി, ഇ.വി.ഗോപാലൻ – ജനറൽ സെക്രട്ടറിമാർ,
സി.എം.സജ്ന,സുഷിണി. കെ. എം, സബിത. പി, സജിത മോകവൂർ – ജോയിന്റ് സെക്രട്ടറിമാർ, പി. സി. സുഗിത-ട്രഷറർ.