സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികൾ അറസറ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എംടിയുടെ വീട്ടിൽ മോഷണം നടത്താൻ തുടങ്ങിയിട്ട് നാല് വർഷമായെന്നാണ് കണ്ടെത്തൽ.


