വനിതാ സാഹിതി കൊയിലാണ്ടി മേഖലാ കൺവെൻഷൻ ചേർന്ന് പുതിയ മേഖലാ കമ്മിറ്റി രൂപവത്കരിച്ചു

പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖല വനിതാ സാഹിതി കൺവെൻഷൻ ചേർന്ന് പുതിയ മേഖലാ കമ്മിറ്റി രൂപവത്കരിച്ചു. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കവിത. പി. സി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കേരളത്തിൽ അതു തിരിച്ചുപിടിക്കുന്നതിനുള്ള സാംസ്കാരിക പോരാട്ടത്തിന് സ്ത്രീകൾ നേതൃത്വം നൽകണമെന്നും അതിനു സഹായകമാകാൻ വനിത സാഹിതിക്കു കഴിയണമെന്നും അവർ പറഞ്ഞു.

വനിതാ സാഹിതി കോഴിക്കോട് ജില്ലാ സെക്രട്ടറി വി ബിന്ദു സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഞ്ജന സ്വാഗതം പറഞ്ഞു. ആർ. കെ. ദീപ ആദ്ധ്യക്ഷ്യം വഹിച്ചു. ബാലാമണി അമ്മ പുരസ്‌കാരം നേടിയ പി. വി.ഷൈമയെ ചടങ്ങിൽ അനുമോദിച്ചു. പുകസ മേഖല സെക്രട്ടറി മധു കിഴക്കയിൽ, കെ. എസ്‌. ടി. എ. സബ്ജില്ലാ പ്രസിഡണ്ട്‌ പി പവിന, എം.ഊർമിള, വിഷ്ണുപ്രിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രീത ബാബു നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ആർ. കെ. ദീപ. പ്രസിഡന്റ്, പി. വി. ഷൈമ, തങ്കമണി ചേലിയ വൈസ് പ്രസിഡന്റുമാർ, പ്രീത ബാബു സെക്രട്ടറി, പദ്മിനി, അനുഷ ജോയിന്റ് സെക്രട്ടറിമാർ, എം.ഊർമ്മിള ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നാലാമത്തെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു

Next Story

പള്ളിക്കുനി എം എൽ പി സ്കൂളിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ

എ ഐ ടൂളുകള്‍ ഉപയോഗത്തില്‍ പരിശീലനം

സംരംഭങ്ങളില്‍ എ ഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ