ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഒക്ടോബർ 17,18 തിയ്യതികളിൽ കൊയിലാണ്ടി GVHSS സ്കൂളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശന ചടങ്ങ് കൊയിലാണ്ടി GVHSS സ്കൂളിൽ വെച്ച് നടന്നു. ജനറൽ കൺവീനർ എൻ വി പ്രദീപൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രൻ, എച്ച് എം ഫോറം കൺവീനർ എൻ ഡി പ്രജീഷ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കെ കെ മനോജ് ,സി കെ.ബാലകൃഷ്ണൻ ,രൂപേഷ് കുമാർ, സായൂജ് ഡി , ശംസുദ്ദീൻ വടക്കയിൽ, ബിന്ദു ബി എൻ ,എൻ കെ വിജയൻ ,അബ്ദുൽ റഹിം, എൻ കെ ഹരീഷ് എന്നിവർ പങ്കെടുത്തു. പബ്ലിസിറ്റി കൺവീനർ ഷർഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.