പുതിയ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കേമോൽപ്പന്നമായ മൊബൈൽ ദുരുപയോഗം കാരണം ജീവിതം കട്ടപ്പുകയാക്കുന്ന മക്കൾക്ക് ,ദിശാബോധം കാട്ടാനും, സുരക്ഷാപ്രകാശം നൽകാനും വേണ്ടി രൂപീകൃതമായ സംഘടനയാണ് “താങ്ങ്” സാംസ്കാരിക വേദി .ഈ സംഘടന എല്ലാ ജില്ലകളിലും, വ്യത്യസ്ത സംഘങ്ങളും വേദികളുമായി കൈകോർത്ത് ഘട്ടംഘട്ടമായി പ്രചരണ പരിപാടികളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയാണ്. ആയതിന്റെ അനൗപചാരിക ഉദ്ഘാടനം സമ്പുഷ്ടമായ വേദിയോ, മൈക്കോ,ബാനറോ ഒരുക്കാതെ, തികച്ചും ലളിതമായ രൂപത്തിൽ പയ്യോളി ആവിത്താര അംഗൻവാടിയിൽ നടത്തി. ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതി ചെയർമാൻ പി .എം. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി ഫിഷറീസ് എൽ പി സ്കൂളിലെ അധ്യാപകൻ എ. ടി . പ്രഭാത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സ് എടുത്തു. പുഷ്പ ടീച്ചർ പി കെ സ്വാഗതവും, ചന്ദ്രി.സി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഭാഗങ്ങളിൽ പ്രചരണ പ്രവർത്തനങ്ങളും,ക്ലാസുകളും നടത്തും.