പോക്സോ കേസ് പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി ബാലുശ്ശേരി പോലീസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിൽ നിന്നും മുങ്ങി കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന നരിക്കുനി പാലങ്ങാട് സ്വദേശിയായ തൃക്കയിൽ പറമ്പിൽ സുരേഷ് കുമാറിൻ്റെ മകൻ വിഷ്ണു T P എന്നയാളെയാണ് കോയമ്പത്തൂർ ഫാത്തിമ നഗറിലുള്ള അപാർട്ട്മെൻ്റിൽ നിന്നും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ SHO ദിനേശ് ടി പി യുടെ നിർദ്ദേശ പ്രകാരം എസ് ഐ മുഹമ്മദ് പുതുശ്ശേരിയും സംഘവും കസ്റ്റഡിയിലെടുത്തത്.

പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് താമസസ്ഥലം മാറുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഞായറാഴ്ച (06.10 24) പൂലർച്ചെ 1 മണിക്ക് പോലീസ് വിഷ്ണുവിനെ പിന്തുടർന്ന് പിടികൂടിയത്.

എസ് ഐ യെ കൂടാതെ ഏ എസ് ഐ അബ്ദുൽ കരീം, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോകുൽ രാജ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു

Next Story

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് പരക്കെ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Latest from Local News

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.  ഇന്ത്യൻ നാഷണൽ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കായണ്ണയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്‌