കഞ്ചാവുമായി യുവാവ് പിടിയിൽ

 

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദങ്കാവ് കേന്ദ്രീകരിച്ചുകൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം നടത്തിയിരുന്ന  മണ്ണാംകണ്ടി മീത്തൽ ശ്രീജിത്തിനെയാണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡിൻ്റെ സഹായത്തോടെ ബാലുശ്ശേരി സ്റ്റേഷൻ SHO ദിനേശ് ടി പി യുടെ നിർദ്ദേശ പ്രകാരം ബാലുശ്ശേരി എസ് ഐ സുഖിലേഷ് എം പാർട്ടിയും ചേർന്ന് മന്ദങ്കാവിൽ വച്ചാണ് പിടികൂടിയത്.

1.750 kg കഞ്ചാവാണ് പ്രതിയിൽ നിന്നും ലഭിച്ചത്. നടുവണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്ന ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എസ് ഐ മാരായ മുഹമ്മദ് പുതുശ്ശേരി, അബ്ദുൽ റഷീദ് ‘ ഏ എസ് ഐ സുരാജ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് , അഭിഷ എന്നിവരും ഡാൻസാഫ് സ്ക്വാഡിലെ മുഹമ്മദ് ഷാഫി, മുനീർ, സിഞ്ചു ദാസ് എന്നിവർ പോലീസ് പാർട്ടിയിൽ ഉണ്ടായിരുന്നു.നാലു ദിവസം മുമ്പാണ് ബാലുശ്ശേരി ടൗണിലുള്ള വീട് കേന്ദ്രീകരിച്ച് മാരക മയക്കു മരുന്നായ MDMA വിതരണം ചെയ്യുന്ന നാലു പേരെ ബാലുശേരി പോലീസ് അറസ്റ്റു ചെയ്തത്. ബാലുശ്ശേരിയിലെ മയക്കുമരുന്നു സംഘങ്ങൾക്കെതിരെ തുടർന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്ഐ പി ദിനേശ് ടി പി അറിയിച്ചു.

Leave a Reply

Your email address will not be published.