മേപ്പയ്യൂർ: കൊല്ലം നെല്യാടി റോഡ് പുനരുദ്ധാരണ പദ്ധതി വൈകുന്നതി യു.ഡി.എഫ് നേതൃയോഗത്തിൽ പ്രതിഷേധം. മനോരമ ന്യൂസ് ചാനൽ ഏർപ്പെടുത്തിയ കുഴിവഴി ജാഥയിൽ കുഴിരത്‌ന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത് ഈ റോഡാണ്. കേരളത്തിലെ ഏറ്റവും മോശമായ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് മനോരമ ന്യൂസ്ചാനൽ നടത്തിയ പരിശോധനയിൽ ഏറ്റവും മോശം റോഡായി തെരഞ്ഞെടുക്കപ്പെട്ടത് മേപ്പയ്യൂർ-നെല്ല്യാ ടി-കൊല്ലം റോഡാണെന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
മേപ്പയ്യൂർ,കീഴരിയൂർ കമ്മിറ്റികൾ ദീർഘകാലമായി മേപ്പയ്യൂർ-നെല്ല്യാടി-കൊല്ലം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വിവിധ ഘട്ടങ്ങളിലായി സമര മുഖത്താണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മേപ്പയ്യൂർ,കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റികൾ സപ്തംബർ രണ്ടിന് നടത്തിയ എം.എൽ.എ ഓഫീസ് മാർച്ചിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസ് കളളക്കേസെടുത്തത് പ്രതിഷേധാർഹമാണ്. റോഡ് വിഷയത്തിൽ ടി.പി രാമകൃഷ്ണൻ എം.എൽ എ കോടികളുടെ കടലാസ് പ്രഖ്യാപനം നടത്തി ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റോഡിന്റെ പ്രവൃർത്തിക്ക് വേണ്ടി 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും,പ്രവൃർത്തി തൊട്ടടുത്ത ദിവസം തുടക്കം കുറിക്കുമെന്നും മാധ്യമങ്ങളെ എം.എൽ എ അറിയിച്ചിരുന്നു.ഒരു മാസം പിന്നിട്ടിട്ടും വർക്ക് തുടങ്ങിയിട്ടില്ല.
റോഡിലൂടെ കാൽ നടയാത്ര പോലും അസാധ്യമാണ്. മേപ്പയ്യൂർ-നെല്ല്യാടി-കൊല്ലം റോഡ് വിഷയത്തിൽ സമരം ശക്തമാക്കാൻ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.ഡി.സി.സി സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു.കൺവീനർ എം.കെ അബ്ദുറഹിമാൻ,കെ.പി വേണുഗോപാൽ,ടി.കെ.എ ലത്തീഫ്,കെ.പി രാമചന്ദ്രൻ,കമ്മന അബ്ദുറഹിമാൻ,പി.കെ അനീഷ്,എം.എം അഷറഫ്,ആന്തേരി ഗോപാലകൃഷ്ണൻ,കെ.എം.എ അസീസ്,കീഴ്പ്പോട്ട് പി മൊയ്തി,കെ.എം കുഞ്ഞമ്മത്
മദനി,സി.എം ബാബു,വി മുജീബ്,ഷബീർ ജന്നത്ത്,ടി.എം അബ്ദുളള, മുജീബ് കോമത്ത്,സത്യൻ വിളയാട്ടൂർ,ഇല്ലത്ത് അബ്ദുറഹിമാൻ,എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.