കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ കൂട്ടായ്മയിൽ പിറവിയെടുത്ത “വെടക്ക് “വെബ് സീരീസ്
ശ്രദ്ധേയമാകുന്നു. പൂർണ്ണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച 5 എപ്പിസോഡുകളുള്ള മൈക്രോ പോർട്ടറേറ്റ് വെബ് സീരീസാണ് “വെടക്ക് “. ഒരു ഗ്രാമത്തിലെ മൂന്നു ചെറുപ്പക്കാരും അവരുമായി ചുറ്റിപ്പറ്റിയുള്ള സന്ദർഭങ്ങളും അനുബന്ധ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സ്നേഹികളുടെ സംഘടനയിലെ 31 ഓളം അംഗങ്ങളാണ് ഈ വെബ് സീരീസിന് പിന്നിൽ പ്രവർത്തിച്ചത്.
പാഷൻ മീഡിയ ബാനറിൽ പ്രശാന്ത് ചില്ല കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചത് ജിത്തു കാലിക്കറ്റ്. ചിത്രത്തിന്റെ എഡിറ്റിംഗ്, ചീഫ് അസോസിയേറ്റ് ക്യാമറ ചെയ്തത് വിശാഖ്നാഥ്.
സാംസങ് എസ് 23 അൾട്രാ, ഐ ഫോൺ 13 സീരീസിലുള്ള മൊബൈൽ ക്യാമറകളിലാണ് “വെടക്ക് “ഷൂട്ട് ചെയ്തത്.
മൊബൈലിൽ തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചത്. കൊയിലാണ്ടി എഫ് ബി പേജിലൂടെ ലക്ഷത്തിൽപരം പ്രേക്ഷകരാണ് വെബ്സീരീസ് കണ്ടത്. കുട്ടേട്ടൻസ് ഫിലിം യു ട്യൂബ് ചാനലിലും കാണാവുന്നതാണ്.
കലാസംവിധാനം മകേശൻ നടേരി, ടൈറ്റിൽ പോസ്റ്റർ ദിനേഷ് യു എം,
പി ആർ ഒ ഹരി ക്ലാപ്സ്. കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
സിനിമയെന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ പിറകെ നടക്കുന്ന ഒരു കൂട്ടം ആളുകളെ ചേർത്തുവച്ചുകൊണ്ട് പരിമിതമായ ചുറ്റുപാടിൽ ഒരു വർക്ക് ഷോപ്പാണ് ഈ വെബ്സീരീസ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകൻ
പ്രശാന്ത് ചില്ല പറഞ്ഞു.nഷിജിത് മണവാളൻ, അർജ്ജുൻ സാരംഗി, ആൻസൻ ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിലെ
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിദാസ് പയ്യോളി, ഭാസ്കരൻ വെറ്റിലപ്പാറ, വിഷ്ണു ജനാർദ്ദനൻ,
പ്രമോദ് കെ കെ, സുരേഷ് നടുവത്തൂർ, സാബു കീഴരിയൂർ, രഘു മേലൂർ,
ജനു നന്തി ബസാർ, വിനോദ്കുമാർ, രമ്യ വിനീത്,
ആഷ്ലി വിജിത്, ഷീജ രഘു, എസ് ആർ ഖാൻ, മഹേഷ് മോഹൻ , പപ്പൻ മണിയൂർ, ഭാഗ്യരാജ് കോട്ടൂളി,
ഡിജോബ് ബാലൻ, സുകന്യ അനൂപ്, ബബിത പ്രകാശ്, കിഷോർ മാധവൻ, ആൻസി ടി പി,
രഞ്ജിത് നിഹാര, നജീബ് പയ്യോളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.