ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

 

ഒളിവിൽ കഴിഞ്ഞ പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സാഹസികമായി പിടികൂടി. കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂവാട്ടു പറമ്പ് ടൗണിൽ സെപ്റ്റംബർ 19 ന് രാത്രി ഏഴു മണിക്ക് പൂവാട്ടുപറമ്പ് സ്വദേശിയെ ഇരുമ്പു വടി ഉപയോഗിച്ച് തലക്കും ദേഹത്തും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകകയായിരുന്ന പൂവാട്ട് പറമ്പ് മുണ്ടക്കൽ കളരി പുറായിൽ ഹർഷാദ് എന്ന സാബു, എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം ബാംഗ്ലൂരിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ആനക്കുഴിക്കരയിലുള്ള ഒരു ഫ്ലാറ്റിൽ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്രമസ്വാഭവമുള്ള പ്രതിയെ മെഡിക്കൽ കോളേജ് എസ്.ഐ മാരായ സൈഫുള്ള, ബിജു ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, ബീനോയ് എന്നിവർ ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ്, കുന്ദമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, എം.ഡി.എം.എ കൈവശം വച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആളുകളെ ഗുരുതരമായി ദേഹോപദ്രവം ചെയ്തതിനും ഉൾപ്പെടെയുള്ള ഗുരുതര സ്വഭാവമുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോനധനക്ക് ശേഷം കോടതി മുമ്പാകെ ഹാജരാക്കും.

Leave a Reply

Your email address will not be published.