കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലം ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെയും സഹ അധ്യാപകരെയും ജീവനക്കാരെയും ഓഫീസിനുളളില്‍ ഉപരോധിച്ചു. കെ.എസ്.യു,എ.ബി.വി.പി പ്രവര്‍ത്തകര്‍ നല്‍കിയ നോമിനേഷന്‍ പേപ്പറില്‍ അപാകമുളളതിനാല്‍ അവ തളളണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. എസ്.ഫെ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലാണ് സമരം. കൊയിലാണ്ടി പോലീസും സ്ഥലത്തുണ്ട്. ഉപരോധ സമരം കാരണം സ്ത്രീ ജീവനക്കാര്‍ അടക്കമുളളവര്‍ ഓഫീസ് മുറിയില്‍ അകപ്പെട്ടു കിടക്കുകയാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.