രാഷ്ട്രീയ ഗോകുൽ മിഷൻ കേരളത്തിലെ വെച്ചൂർ, കാസർഗോഡ് കന്നുകാലികളുടെ ജനിതക പുരോഗതിയുമായി ബന്ധപ്പെട്ട് നാടൻ കന്നുകാലി കർഷകർക്കായി ഒക്ടോബർ എട്ടിന് പൂക്കാടിൽ ശിൽപ്പശാലയും കർഷക സംഗമവും നടത്തും.
കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ കീഴിൽ സെൻ്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്സ് ആൻ്റ് ബ്രീഡിംഗ്, മണ്ണുത്തിയിൽ രാഷ്ട്രീയ ഗോകുൽ മിഷൻ്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന കേരളത്തിലെ വെച്ചൂർ, കാസർഗോഡ് കന്നുകാലികളുടെ ജനിതക പുരോഗതി എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള ശിൽപ്പശാല രാവിലെ 10 മണിക്ക് പൂക്കാട് കലാലയം ഹാളിലാണ് നടക്കുക. താൽപര്യമുള്ള കർഷകർ 9446587676 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.