പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു

പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ (52) ട്രെയിന്‍തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി.

ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ ഗോപാലന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: പത്മനാഭന്‍, സൗമിനി, പരേതനായ ബാബു,പരേതനായ രാമകൃഷ്ണൻ.

Leave a Reply

Your email address will not be published.