അരിക്കുളം  ശ്രീരഞ്ജിനി കലാലയത്തിൻ്റെ 32ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശശി പഞ്ഞോല സ്മാരക ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും നടത്തി

അരിക്കുളം  ശ്രീരഞ്ജിനി കലാലയത്തിൻ്റെ മുപ്പത്തിരണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശശി പഞ്ഞോല സ്മാരക ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും നടന്നു. നിറച്ചാർത്ത് -ചിത്ര പ്രദർശനത്തിൻ്റെ ഉദ്ഘാടനം ചിത്രകാരൻ സായി പ്രസാദ് ചിത്രകൂടം നിർവ്വഹിച്ചു. വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 5.30 ന് ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി നിർവഹിക്കും.

ചടങ്ങിൽ രാഘവൻ സ്വസ്ഥവൃത്തം ആധ്യക്ഷ്യം വഹിച്ചു. ശിവാസ് നടേരി, രാമചന്ദ്രൻ മംഗലത്ത്, കെ.ടി. ശ്രീധരൻ, രാമചന്ദ്രൻ നീലാംബരി, വി.ബാലകൃഷ്ണൻ, ഷിബിന എന്നിവർ സംസാരിച്ചു. അരിക്കുളം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അമ്പതിലേറെ വിദ്യാർത്ഥികൾ ചിത്രരചനാ മത്സരത്തിൽ പങ്കാളികളായി.

 

Leave a Reply

Your email address will not be published.