തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ഡിജി കേരള പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി മാറി. 8647 കുടുംബങ്ങളെ സർവ്വെ ചെയ്തതിൽ 3347 പഠിതാക്കളെയാണ് കണ്ടെത്തിയത് 265 വളണ്ടിയർമാർ ഇതിനായി പ്രവർത്തിച്ചു ‘ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് സർവ്വെ – പരിശീലനം എന്നിവ നടത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രായ എം.കെ.മോഹനൻ – എം.പി.അഖില . വാർഡ് മെമ്പർ പപ്പൻ മൂടാടി സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത അസിസ്റ്റൻറ് സെക്രട്ടറി ടി.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതം പറഞ്ഞു.