ഗോഖലെ യുപി സ്കൂൾ മൂടാടി, നൂറിന്റെ നിറവിൽ

നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചമേകിയ ഗോഖലെ യുപി സ്കൂൾ, മൂടാടിയുടെ ആറ് മാസക്കാലം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ശ്രീമതി. ജമീല കാനത്തിൽ നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി കെ ശ്രീകുമാർ ആദ്ധ്യ ക്ഷ്യം വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ഷഹീർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ .ടി സുരേന്ദ്രകുമാർ നന്ദിയും പറഞ്ഞു. ശ്രീമതി സുമിത കെ ( വാർഡ് മെമ്പർ മൂടാടി ) മുൻ എച്ച് എം ശ്രീമതി ലീല ടീച്ചർ. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഘു മാസ്റ്റർ, മോഹൻ ദാസ് മാസ്റ്റർ, പപ്പൻ മൂടാടി, ഒ എ കരീം സലാം കൊളാറ വീട്ടിൽ, കേണൽ മോഹനൻ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, എന്നിവർ വാർഷിക പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
തുടർന്ന് ആരോഗ്യമാണ് സമ്പത്ത് എന്നതിലൂന്നി സഹാനി ഹോസ്പിറ്റൽ നന്തി, വി ട്രസ്റ്റ്‌ കണ്ണാശുപത്രി കൊയിലാണ്ടി എന്നിവർ സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം  ശ്രീരഞ്ജിനി കലാലയത്തിൻ്റെ 32ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശശി പഞ്ഞോല സ്മാരക ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും നടത്തി

Next Story

ഗുരുദേവ കോളേജില്‍ എസ്.എഫ്.ഐ ഉപരോധം

Latest from Local News

പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു

പേരാമ്പ്ര. പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ

കൊയിലാണ്ടി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന് 9-ന് തറക്കല്ലിടും

കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും

വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ’യുടെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നു

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ‘വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ’യുടെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം നടത്തും. മുതിര്‍ന്ന

അബിത അനിൽകുമാർ ഇന്ത്യൻ ടീമിൽ

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ ബോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗമായി

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ഈദ് ഗാഹ്  മുന്നാസ് പരിസരത്ത്

കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകൾക്ക് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. മുന്നാസ് ഓഡിറ്റോറിയം പരിസരത്ത്