എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി

/

വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്ന് 26 പവനോളമാണ് കളവ് പോയിരിക്കുന്നത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം.

സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മല്‍, ഡയമണ്ട് ലോക്കറ്റ്, രതകം പതിച്ച ലോക്കറ്റ് എന്നിവയാണ് മോഷണം പോയവയിലുള്ളത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു.

       

Leave a Reply

Your email address will not be published.

Previous Story

പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു

Next Story

ഷാജി.എൻ.ബലറാമിൻ്റെ വിയോഗത്തിൽ ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ച് ഉപജില്ല അധ്യാപകസംഘടനാ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

Latest from Local News

കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00