കൊയിലാണ്ടി:സി എച്ച് സെൻററിന്റെ സ്ഥാപകദിന ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി സി എച്ച് സെൻററുമായി സഹകരിച്ച് സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി വിനോദ് ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി സി എച്ച് സെൻറർ ജനറൽ സെക്രട്ടറി വി പി ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസിന് ഹുസൈൻ ചെറുതുരുത്തി നേതൃത്വം നൽകി.പരിപാടിയോട് അനുബന്ധിച്ച് കൊയിലാണ്ടിയിലെ സീനിയർ ഡോക്ടർമാരായ ഡോ.ഇ സുകുമാരൻ,ഡോ.കെ ഗോപിനാഥ്,ഡോ.എം ഭാസ്കരൻ,ഡോ.ശുഭ സൗമേന്ദ്രനാഥ് എന്നിവരെ ആദരിച്ചു.
കോഴിക്കോട് സി എച്ച് സെൻറർ ജനറൽ മാനേജർ അബ്ദുറഹ്മാൻ,ബപ്പൻകുട്ടി നടുവണ്ണൂർ,ടി അഷറഫ്,സിപി അലി,സമദ് നടേരി,കല്ലിൽ ഇമ്പിച്ചു മമ്മു ഹാജി,കെ എം നജീബ്,ഫാസിൽ നടേരി,അൻവർ ഈഞ്ചേരി,ബാസിത്ത് മിന്നത്ത്,വി വി നൗഫൽ,അൻവർ വലിയ മങ്ങാട്,എ എം ഹംസ,ലത്തീഫ് കവലാട്,ആലിക്കോയ ചേമഞ്ചേരി,അബ്ദുറഹ്മാൻ വർദ്,അൻവർ ഇയഞ്ചേരി,എം അഷറഫ്,കെ ടി വി റഹ്മത്ത്,വി എം ബഷീർ,വി വി ഫക്രുദീൻ,അൻവർ മുനഫർ, റൗഫ് നടേരി,പി വി ഷംസീർ,എ കുഞ്ഞഹമ്മദ്, സി കെ ഇബ്രാഹിം സംസാരിച്ചു.
സി ഹനീഫ മാസ്റ്റർ സ്വാഗതവും മ൦ത്തിൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.500 ഇലധികം പേർ കിഡ്നി രോഗനിർണയ ക്യാമ്പിൽ പങ്കെടുത്തു.