അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

/

കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം എങ്ങുമെത്താത്ത നിലയില്‍ കിടക്കുന്നത്.
കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തില്‍പ്പെടുന്ന തുറയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴക്കടവില്‍ പാലം നിര്‍മ്മിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുളള ആവശ്യമാണ്. നൂറുകണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പാലമായിരിക്കുമിത്. കേരളാ റോഡ്‌സ് ഫണ്ട് ബോര്‍ഡിനാണ് ഇവിടെ പാലം നിര്‍മ്മാണത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കിഫ്ബി പദ്ധതിയിലൂടെ 35 കോടിരൂപയാണ് അകലാപ്പുഴ പാലം നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത്. 335.70 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കേണ്ടത്. ഇരുവശത്തും നടപ്പാതയോട് കൂടി 12 മീറ്റര്‍ വീതിയും പാലത്തിനുണ്ടാവുമെന്നാണ് നേരത്തെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. അകലാപ്പുഴ പാലവുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അകലാപ്പുഴയില്‍ പാലം വന്നാല്‍ ടൂറിസം വികസനത്തിനും സഹായകമാകും.

സ്ഥലം ഏറ്റെടുത്ത് കിട്ടാത്തതാണ് പാലം നിര്‍മ്മാണത്തിന് തടസ്സമായി പറയുന്നത്. സ്വാഭാവികമായ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയ്ക്ക് വര്‍ഷങ്ങള്‍ എടുക്കും. അതല്ലെങ്കില്‍ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് ഉടമകള്‍ സമ്മത പത്രം നല്‍കണം. സമ്മതം കിട്ടിയാല്‍ വേഗത്തില്‍ തന്നെ പാലം പണി തുടങ്ങാന്‍ കഴിയും.


കൊയിലാണ്ടി നഗരസഭയെയും, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടേരിക്കടവിലും പാലം നിര്‍മ്മാണം വൈകുന്നു. പാലം നിര്‍മ്മാണത്തിന് തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റിന് അനുമതി വൈകുന്നതാണ് തടസ്സമായി നില്‍ക്കുന്നത്. നേരത്തെ 23.0361 കോടി രൂപയായിരുന്നു നിര്‍മ്മാണത്തിന് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ നിര്‍മ്മാണ സാമഗ്രികളുടെ വില ഉയര്‍ന്നതോടെ 29 കോടി രൂപയെങ്കിലും വേണ്ടി വരുമെന്ന അവസ്ഥയായി. പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി ബോര്‍ഡിന്റെ അനുമതി വേണം.
212.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക.കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റ് ആണ് പാലത്തിനായി സ്ഥലം നിര്‍ണ്ണയം നടത്തിയത്. നടേരി, വിയ്യൂര്‍ ഭാഗത്ത് പാലത്തിന്റെ സമീപ റോഡ് നിര്‍മ്മാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകള്‍ നാട്ടിയിട്ട് വര്‍ഷങ്ങളായി. റോഡ് വിട്ടു നല്‍കാന്‍ മുന്‍കൂട്ടിയുളള സമ്മതപത്രം ലഭിച്ചതായാണ് വിവരം.
നടേരിക്കടവില്‍ പാലം വന്നാല്‍ നടുവത്തൂര്‍ വഴി വരുന്ന വാഹനങ്ങള്‍ക്ക് കൊയിലാണ്ടി നഗരത്തില്‍ വേഗമെത്താന്‍ കഴിയും. മുത്താമ്പി, അരിക്കുളം ഭാഗത്തുളളവര്‍ക്ക് കൊല്ലം, വിയ്യൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയുന്ന പാതയാണിത്. വളരെ കുറച്ച് വീതി മാത്രമേ ഇവിടെ പുഴയ്ക്കുളളു. അതു കൊണ്ടു തന്നെ പാലത്തിന് അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ ചെയ്ത് പെട്ടെന്ന് തന്നെ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.
എട്ട് സ്പാനുകളായിരിക്കും പാലത്തിനുണ്ടാവുക. കൊയിലാണ്ടി നഗരസഭ പരിധിയില്‍ 450 മീറ്റര്‍ നീളത്തിലും, കീഴരിയൂര്‍ ഭാഗത്ത് 20.30 മീറ്റര്‍ നീളത്തിലുമായിരിക്കും സമീപ റോഡ് നിര്‍മ്മിക്കുക. നടേരിക്കടവ് പാലം വരുന്നതോടെ പെരുവട്ടൂര്‍ നടേരിക്കടവ് റോഡും വികസിപ്പിക്കേണ്ടി വരും. പത്ത് മീറ്ററിലേറെ സ്ഥലസൗകര്യമുണ്ടായിട്ടും ചെറിയ വീതിയിലാണ് ഈ റോഡ് ടാര്‍ ചെയ്തത്. മികച്ച നിലവാരത്തില്‍ റോഡ് വികസിപ്പിച്ചാല്‍ പെരുവട്ടൂര്‍, വിയ്യൂര്‍, നെല്യാടി-മേപ്പയ്യൂര്‍ റോഡ് വഴി മുചുകുന്ന് പുറക്കാടിലൂടെ തിക്കോടി വഴി ദേശീയപാതയില്‍ പ്രവേശിക്കാം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി.വി.എച്ച്.എസ്സിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക നിയമനം

Next Story

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തിയ്യതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ

Latest from Feature

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ

ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി

മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ എന്ന ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍