ഒരു കപ്പലിൽ നിന്നു മാത്രം 10330 കണ്ടെയ്നറുകൾ; പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം തുറമുഖം

ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിതെന്ന് തുറമുഖ അധികൃതർ അറിയിച്ചു.  ഇത്രയധികം കണ്ടെയ്നറുകൾ ട്രയൽ റൺ സമയത്ത് കൈകാര്യം ചെയ്തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വ നേട്ടമാണ്.

കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) എം.എസ്.സി അന്ന എന്ന കപ്പലിൽ നിന്ന് കണ്ടെയ്നർ കയറ്റിറക്കിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദർഷിപ്പിന് സ്വന്തമാണ്. എം.എസ്.സി അന്നയുടെ വീതി 58.6 മീറ്ററും നീളം 399.98 മീറ്ററുമാണ്. ജലോപരിതലത്തിൽ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 14.7- മീറ്ററുമാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

കൊയിലാണ്ടി ജി.വി.എച്ച്.എസ്സിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക നിയമനം

Latest from Main News

പാട്ടോണം തീർത്ത് ജൊനിറ്റ ഗാന്ധി

തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.