വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ യുവാക്കൾ കഞ്ചാവുമായി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ നടക്കാവ് പോലീസിന്റെ പിടിയിലായി. ഈസ്റ്റ് ഹിൽ റോഡ് ഗവൺമെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റ് മുൻവശത്ത് വെച്ചാണ് മയക്കുമരുന്നായ 100.630 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് (1) നിഹാൽ, വയസ്സ് 20/24, S/o സബീർ ചാലിയംകുളങ്ങര, കൂടത്തുംപൊയിൽ, കക്കോടി (2) അഭിഷേക്, വയസ്സ് 20/24, S/o മോഹൻ, പാലക്കൽ ഹൗസ് കയ്യൊന്നിൽ താഴം എന്നിവരെ പിടികൂടിയത്. ഇവരിൽ ഒരാൾ കോഴിക്കോട് ജില്ലയിലെ പോളി ടെക്നിക്കൽ വിദ്യാർത്ഥിയാണ്.

നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹൻ,ബാബു മമ്പാട്ടിൽ SCPO മാരായ രജിത് ചന്ദ്രൻ, ദിപേഷ്, CPO ഡ്രൈവർ സാജിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന മാഫിയകൾ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇവർക്കെതിരെ നടക്കാവ് പി എസ് ക്രൈം നമ്പർ 1051/24 U/s 20(b)(ii) (a) r/ w 29 of NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി പാലൂരിൽ അടിപ്പാത വേണം പി.ടി ഉഷക്ക് നിവേദനം നൽകി

Next Story

ഉള്ള്യേരി ചുവന്ന കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ