തിക്കോടി പാലൂരിൽ അടിപ്പാത വേണം പി.ടി ഉഷക്ക് നിവേദനം നൽകി

തിക്കോടി പാലൂരിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര സേവാസമിതി പി.ടി.ഉഷ എം.പിക്ക് നിവേദനം നൽകി. കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്, വർഷം തോറും പോകുന്ന ആറാട്ട് മഹോത്സവ എഴുന്നള്ളത്ത് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ തിക്കോടി പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്നാണ്
കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര സേവാസമിതി ആവശ്യപ്പെടുന്നത്. ഈ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംപി ഉറപ്പുനൽകിയതായി ക്ഷേത്രം വൈസ് പ്രസിഡണ്ട് മനപ്പുറത്ത് ചന്ദ്രൻ നായർ, സേവാസമിതി അംഗം കോരച്ചൻകണ്ടി ശ്രീധരൻ,
സുനിൽ കള്ളയിൽ, പ്രജീഷ് മുണ്ടിയന്റവിട ,ഉണ്ണി പറപ്പാൻ തൊടി ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.